കുറച്ചു ദിവസങ്ങൾക്ക് മുൻപ് മലപ്പുറം ജില്ലയിലെ
എടരിക്കോട് നിന്നു തിരൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. എഫ്.ബിയിലെ എൻറെ നല്ല പല സൗഹ്രൃദങ്ങളും അവിടങ്ങളിൽ ഉള്ളത് കൊണ്ടാവും ആദ്യമായിട്ടാണ് ആ ഭാഗത്ത് കൂടി യാത്ര ചെയ്യുന്നതെങ്കിൽ കൂടി അപരിചിതത്വം തോന്നാഞ്ഞത്. എന്റെ നാടിനെ അപേക്ഷിച്ചു ചൂട് ഇത്തിരി കൂടുതൽ തോന്നി എങ്കിലും നല്ല ഭംഗിയുള്ള സ്ഥലം. വഴിയോര കാഴ്ചകൾ ആസ്വദിച്ചു കൊണ്ടു വരുമ്പോഴാണ് ആ കാഴ്ചയിൽ കണ്ണ് ഉടക്കിയത്.
എടരിക്കോട് നിന്നു തിരൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. എഫ്.ബിയിലെ എൻറെ നല്ല പല സൗഹ്രൃദങ്ങളും അവിടങ്ങളിൽ ഉള്ളത് കൊണ്ടാവും ആദ്യമായിട്ടാണ് ആ ഭാഗത്ത് കൂടി യാത്ര ചെയ്യുന്നതെങ്കിൽ കൂടി അപരിചിതത്വം തോന്നാഞ്ഞത്. എന്റെ നാടിനെ അപേക്ഷിച്ചു ചൂട് ഇത്തിരി കൂടുതൽ തോന്നി എങ്കിലും നല്ല ഭംഗിയുള്ള സ്ഥലം. വഴിയോര കാഴ്ചകൾ ആസ്വദിച്ചു കൊണ്ടു വരുമ്പോഴാണ് ആ കാഴ്ചയിൽ കണ്ണ് ഉടക്കിയത്.
ഒരു വിവാഹ പാർട്ടിയുടെ വാഹനങ്ങൾ... അതിൽ ഒരു പഴയ ആൾട്ടോ കാറിന്റെ പുറത്ത് ലിപ്സ്റ്റിക്കോ മറ്റോ ഉപയോഗിച്ച് കല്യാണ പയ്യനെ പറ്റി എന്തൊക്കെയോ തമാശകൾ എഴുതി വെച്ചിരിക്കുന്നു. ആ കാറിന്റെയുള്ളിൽ ആരാണ് ഉള്ളതെന്ന് വ്യക്തമല്ലെങ്കിലും വധൂ വരന്മാർ ആകുമെന്നു ഞാൻ ഊഹിച്ചു. അവർ ആസ്വദിച്ചങ്ങനെ പോകുകയാണ്.
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഉണ്ടാവാറില്ലാത്തതിനാൽ ഇതെനിക്കൊരു പുതു കാഴ്ചയായിരുന്നു. സത്യം പറഞ്ഞാൽ അതിൽ ഇരിക്കുന്ന വധൂ വരന്മാരോട് എനിക്ക് അസൂയ തോന്നി. ഇത്തരം നല്ല നിമിഷങ്ങൾ ഭാവിയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആശ്വാസം നൽകാൻ മുതൽ കൂട്ടാകും.
ഇതു കണ്ടതും കിട്ടിയ അവസരം മുതലെടുത്ത് ടിക്കറ്റ് വാങ്ങി എൻറെ ഫ്ലാഷ് ബാക്കിലേക്ക് ഞാനും ഫ്ലൈറ്റ് പിടിച്ചു.
രാവിലെ മുതൽ മെയ്ക്കപ്പ് ഒലിച്ചു മുഖം വൃത്തികേട് ആകുമല്ലോ എന്നു ഭയന്നു നിയന്ത്രിച്ച കണ്ണുനീർ അവസാനം ചെക്കന്റെ വീട്ടുകാർ കൂട്ടി കൊണ്ടു പോകാൻ വന്നതോടെ നിയന്ത്രണാതീതമായി.
അവസാനം വീട്ടിൽ നിന്നിറങ്ങുമ്പോൾ ഓരോരുത്തരെയായി കെട്ടിപ്പിടിച്ചു കരച്ചിലായിരുന്നു. (വീട്ടിൽ പന്തലിടാൻ വന്ന പയ്യനേയും ഭക്ഷണം ഉണ്ടാക്കാൻ വന്ന ഇക്കയേയും വരെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു എന്നു ചില ദോഷൈകദൃക്കുകൾ പറഞ്ഞു നടക്കുന്നുണ്ട്. അതു വെറും കള്ളമാണ്. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്നെ നാറ്റിക്കാനായി എല്ലാ കൂതര ഫൊട്ടോസും പിടിച്ച ആ ഫോട്ടോഗ്രഫർ അതും പകർത്തിയേനെ). പിന്നീട് വിലാപ യാത്രകണക്കെ വഴി നീളെ ചന്ദനമഴ സീരിയലിലെ അമൃതയെ വെല്ലുന്ന കരച്ചിലായിരുന്നു.
ഇതിലെ വധുവിനു ആ സങ്കടം ഉണ്ടാവാനിടയില്ല. ഇവരുടെ ഈ തമാശകൾക്കിടയിൽ ഗാപ്പ് കിട്ടീട്ടു വേണ്ടേ കരയാൻ.
ഇവരുടെ ഈ ആഘോഷ തിമർപ്പിൽ പിന്നിൽ വണ്ടിയുണ്ടെന്നോ അതിന് സൈഡ് കൊടുക്കണമെന്നോ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ കയറിയ ആന വണ്ടി ഡ്രൈവർക്കാകട്ടെ ഒടുക്കത്തെ കലിപ്പും. ആ കലിപ്പിൽ ചെവി പൊത്തേണ്ടി വന്നത് ഞങ്ങൾ യാത്രക്കാർക്ക് ആണ്. ഒടുക്കത്തെ ഹോൺ അടി. എന്റെ മുന്നിലിരിക്കുന്ന യാത്രക്കാരുടെ വാക്കുകളിൽ വാഹനത്തിനു സൈഡ് കൊടുക്കാതെയുള്ള ഇവരുടെ പ്രവൃത്തിയിലെ അസഹിഷ്ണുത പ്രകടമായിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന ഉപ്പയുടെ പ്രതികരണവും മറിച്ചായിരുന്നില്ല. ട്രെയിൻ മിസ്സ് ആവുമോ എന്നുള്ള വേവലാതി ഉപ്പാക്കും ഉണ്ടായിരുന്നു.
പക്ഷെ അധിക സമയം അവരുടെ തടസ്സം ഉണ്ടായില്ല. കുറച്ച് ദൂരം പിന്നിട്ടപ്പോൾ അവർക്ക് എത്തേണ്ട സ്ഥലം എത്തിയത് കൊണ്ടോ അതോ പിന്നിൽ നിന്നു വരുന്ന വണ്ടികൾക്ക് സൈഡ് തന്ന് കയറ്റി വിട്ടതാണോ എന്നറിയില്ല അവരുടെ വണ്ടികൾ സൈഡിൽ ഒതുക്കി നിർത്തി.
എൻറെ ബസ്സ് ഡൈവർ അവരെ നോക്കി ഒരു പുഛം സ്മൈലി കമൻറ് ചെയ്ത് ആക്സിലേറ്ററിൽ കാലമർത്തി. യാത്രക്കാരാകട്ടെ മനസ്സിൽ ഫീലിംഗ് റിലാക്സ്ഡ് സ്റ്റാറ്റസും ഇട്ടു. നല്ലൊരു കാഴ്ച മിസ്സായതിനാൽ എനിക്കും ഫീലിംഗ് ലോസ്റ്റ് എന്നു സ്റ്റാറ്റസ് ഇടാൻ തോന്നിയെങ്കിലും ഉപ്പയുടെ ചീത്ത ഭയന്ന് ഞാനത് കാൻസൽ ചെയ്തു.
ഞാൻ പറഞ്ഞു വന്നത് എന്താനെന്നാൽ നമ്മൾ നിരുപദ്രവകരം എന്നു കരുതി ചെയ്യുന്ന ചില കളിതമാശകൾ മറ്റുള്ളവർക്ക് ഇറിറ്റേഷൻ ഉണ്ടാക്കുന്നത് ആഘോഷ തിമർപ്പിൽ നമ്മൾ ശ്രദ്ധിക്കാറില്ല. ഇവിടെ കുറച്ചു നേരമേ അത് സംഭവിച്ചുള്ളൂ. എന്നിട്ടും പലരുടേയും മുഖം കറുക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. അത്കൊണ്ട് കല്യാണം പോലുള്ള മംഗള കാര്യങ്ങളിൽ എങ്കിലും ഇത്തരത്തിലുള്ള തെറ്റ് നമ്മളിൽ നിന്നും സംഭവിക്കാതെ ശ്രദ്ധിക്കണം. എല്ലാവരുടേയും അനുഗ്രഹം കൊതിച്ച് പുതുജീവിതം തുടങ്ങേണ്ട മംഗളവേളയിൽ നാമറിയാത്തവരുടെ നീരസത്തിന് പാത്രമാവാതിരിക്കുന്നതല്ലേ ഉത്തമം. smile emoticon


0 comments:
Post a Comment